കൂടല്ലൂർ ചെങ്കല്‍ ക്വാറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ആനക്കര : കൂടല്ലൂർ താണിക്കുന്നിൽ ചെങ്കല്‍ ക്വാറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 

കൂടല്ലൂർ താണിക്കുന്ന് കോടിയിൽ വീട്ടിൽ പരേതനായ കുമാരൻ മകൻ മിഥുൻ മനോജാണ് മരിച്ചത്. 32 വയസായിരുന്നു.

ഞായറാഴ്ച രാത്രി പത്ത് മണി വരെ മിഥുൻ സുഹൃത്തുമായി താണിക്കുന്ന് വളാഞ്ചേരി കോറി പരിസരത്തിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് ബൈക്കിൽ വീട്ടിലേക്ക് പോയ മിഥുൻ രാത്രി ഏറെ വൈകിയും വീട്ടിൽ എത്തിയിരുന്നില്ല

ഞായറാഴ്ച രാത്രി മുതൽ മിഥുനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ആണ് രാത്രി മദ്യപിക്കാനിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറി അതിരാളൻ കാവിൽ

ഉപയോഗ ശൂന്യമായ ചെങ്കൽ കോറിയിൽ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്.

തൃത്താല പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സി ഐ മനോജ് ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പോലീസ് സർജനും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

മൃതദേഹത്തിനടുത്ത് മിഥുന്റെ മൊബൈൽ ഫോണും ചെരുപ്പും കോറിക്ക് സമീപം ബൈക്കും കണ്ടെത്തി.ബൈക്കിൽ നിന്നിറങ്ങി മദ്യലഹരിയിൽ നടന്നപ്പോൾ റേഡിനോട് ചേർന്ന ഭാഗത്തെ 25 അടി താഴ്ചയിലുള്ള ക്വാറിയിലേക്ക് തലകീഴായി മറിഞ്ഞതാകാം അപകട കാരണം എന്നാണ് സൂചന. 

വീഴ്ചയിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു

മിഥുന്റെ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. തലയുടെ പുറക് വശത്ത് ആഴക്കിലുള മുറിവും ഉണ്ടായിരുന്നു. വാരി എല്ലിനും വലത് കാൽ മുട്ടിന് താഴെയും മുറിവ് പറ്റിയ നിലയിലായിരുന്നു.

25 അടിയിലധികം താഴ്ചയുളള ചെങ്കൽ ക്വാറിയിൽ നിന്ന് നാട്ടുകാർ മൃതദേഹം മുകളിലേക്ക് എത്തിച്ചു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും

ഭാര്യ സജിത മകൻ മിക 

കെ ന്യൂസ് . കൂടല്ലൂർ


Below Post Ad