ചാലിശേരി : പോലീസിലെ ക്രിമിനലുകളെ പുറത്താക്കുക, കുന്നംകുളത്ത് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ നിയമപരമായി ശിക്ഷിക്കുക എന്ന ആവശ്യമുയർത്തി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ഇന്ന് കോൺഗ്രസ് ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു. ചാലിശ്ശേരിയിലെ പ്രതിഷേധ പരിപാടി മുൻ എം എൽ എ വിടി ബൽറാം ഉദ്ഘാടനം ചെയ്തു
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂര മർദ്ദനങ്ങളേക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചും ഗുരുതരമായ ദൃശ്യ തെളിവുകൾ പുറത്തുവന്നിട്ടും അതിനേക്കുറിച്ച് ഇതേവരെ ഒരക്ഷരം പ്രതികരിച്ചിട്ടില്ല ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ ഒമ്പതര വർഷമായി പോലീസിനെ നിയന്ത്രിക്കുന്ന അദ്ദേഹം പ്രതികരിക്കണമെന്ന് മാധ്യമങ്ങളിൽ നിന്നോ പൊതുസമൂഹത്തിൽ നിന്നോ ശക്തമായി ആവശ്യമുയരുന്നുമില്ല. അതാണ് പിണറായി വിജയന് ലഭിക്കുന്ന പ്രിവിലജ് എന്ന് വിടി ബൽറാം പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു