കൂടല്ലൂർ: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കൂടല്ലൂർ പട്ടിപ്പാറ മാവണ്ടിയൂർ പടി വേലായുധൻ മകൻ വിനീതിനാണ് (27) പരിക്ക് പറ്റിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം.പട്ടിപ്പാറ വീട്ടിലേക്ക് പോകും വഴി പാറപ്പുറം റോഡിന് സമീപം കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞാണ് അപകടം.
തലക്ക് ഗുരുതരമായി പറ്റിയ വിനീതിനെ സ്പർശം ആബുലൻസിൽ സൈനു കൂടല്ലൂരും മുഹമ്മദാലിയും കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.