തൃശ്ശൂര്‍: പുതുക്കാട്, മണലി പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കല്‍ വീട്ടില്‍ നിധീഷ് (33)ആണ് മരിച്ചത്.ആമ്പല്ലൂര്‍ സ്വദേശി ഓംബുള്ളി വീട്ടില്‍ സുബിന്‍, സഹോദരന്‍ സൂര്യന്‍, മണലി സ്വദേശി പറമ്പന്‍ വീട്ടില്‍ അബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മണലി പാലത്തിന് സമീപത്തെ കടവില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പുഴയില്‍ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്ന് പടവുകളിലേക്ക് തലയിടിച്ച് വീണ നിധീഷിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.നിധീഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുതുക്കാട് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് പുഴയില്‍ വീണ ഓട്ടോറിക്ഷ ഉയര്‍ത്തിയത്.പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 
 
 
 
 
 
 
 
 
 
