ദില്ലി സ്ഫോടനത്തില്‍ മരണം 13 ആയി, പൊട്ടിത്തെറിച്ചത് ഹ്യുണ്ടയ് i20 കാര്‍

 


ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യം.13 പേർ മരിച്ച സ്ഫോടനത്തെ തുടർന്ന് കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും ജാഗ്രതാ നിർദേശം.

 കേരളത്തിലടക്കം ജാഗ്രതാ നിർദേശമുണ്ടെന്ന് സംസ്ഥാന ഡിജിപി റവാഡ ചന്ദ്രശേഖർ  പറഞ്ഞു. പരിക്കേറ്റ 24 പേരിൽ ആറ് പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനമുണ്ടായത് ഹ്യുണ്ടായി ഐ ട്വന്റി കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു.

 'ഇന്ന് വൈകുന്നേരം 6.52 ഓടെ പതിയെ വന്ന കാര് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചു. സ്ഫോടനം മൂലം സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എഫ്എസ്എൽ, എൻഐഎ ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളും ഇവിടെയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.' ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച പറഞ്ഞു.

സ്ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഡൽഹി പൊലീസ് കമ്മീഷണറും എൻഐഎ ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവികളും സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ഡൽഹിയിൽ ഉടനീളം പൊലീസ് പട്രോളിംഗ് നടത്തുന്നു. ബാരിക്കേഡുകൾ സ്ഥാപിക്കാനും സംശയാസ്പദമായി കാണപ്പെടുന്ന വാഹനങ്ങൾ തടയാനും അവ വിശദമായി പരിശോധിക്കാനും സ്റ്റേഷൻ ഇൻ-ചാർജിനോട് നിർദേശിച്ചിട്ടുണ്ട്.


Tags

Below Post Ad