സ്വന്തം ചിലവിൽ റോഡിന്റ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ

 


കോട്ടപ്പാടം : തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ സ്വന്തംചിലവിൽ നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ചുടുവായൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു . 'എൻ്റെ സ്വപ്നം, നാടിൻ്റെ വഴി' എന്ന സന്ദേശവുമായി പൂർത്തിയാക്കിയ 130 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങ്, 2025 നവംബർ 03 തിങ്കളാഴ്ച വൈകീട്ട് 3:30 ന് മുൻ DCC പ്രസിഡണ്ട് സി.വി. ബാലചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു .

മാളിയേക്കൽ ബാവ ഈ സന്ദർഭത്തിൽ തൻ്റെ സന്തോഷം പങ്കുവെച്ചു: "സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും ഈ നിമിഷം എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറെക്കാലത്തെ അവരുടെ ആവിശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി യാഥാർത്ഥ്യമായിരിക്കുന്നു. നിങ്ങളുടെയെല്ലാം സാന്നിദ്ധ്യം ഈ സന്ദർഭത്തെ കൂടുതൽ ധന്യമായി ."

ചടങ്ങിൽ Ok ഫാറൂഖ്, V അബ്ദുള്ളകുട്ടി. V ഷംസു, മാനു വട്ടുള്ളി , സൈദ് മുഹമ്മദ് , മുഹമ്മദ് മനോജ്‌ , ഹക്ക് വട്ടുള്ളി, മജീദ്‌ മാഷ്, അസിസ്‌, സിദ്ധീഖ്. AM യുസുഫ്, മുസ്തഫ, PP മനു, രാമകൃഷ്ണൻ,റസാക്ക് ഹംസു. മുഹമ്മദ് കുട്ടി . അബിക ശ്രീധരൻ, മറിയ ഹനീഫ, സുലൈമാൻ PP, സൈനുദ്ധീൻ ,റഷീദ് cp. മുഹമ്മദ് സുന്ദരൻ. മറ്റ് പ്രമുഖ നേതാക്കൾ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തുകൊണ്ട് സംസാരിച്ചു . നാട്ടുകാരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു



Tags

Below Post Ad