തൃത്താല: കേരളപ്പിറവിയുടെ ഭാഗമായി, അയ്യൂബി ഗേൾസ് വില്ലേജ് സ്റ്റുഡന്റ്സ് യൂണിയൻ അഹ്‌ലയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിപാടിയിൽ കേരളത്തിന്റെ ഭൂപടം സ്റ്റിൽ മോഡൽ ഒരുക്കി. കേരളത്തിലെ പതിനാല് ജില്ലകളുടെ സവിശേഷതകളും സാംസ്കാരികവും പ്രദർശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ സെകട്രിയേറ്റ്, ലൈറ്റ് ഹൗസ്. കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ, തംഗശ്ശേരി കോട്ടയും തുറമുഖവും, കശുവണ്ടി & കയർ വ്യവസായം. പത്തനംതിട്ട ജില്ലയിലെ പമ്പ നദി. ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായൽ. കോട്ടയം ജില്ലയിലെ കുമരകം ദ്വീപ്. ഇടുക്കി ജില്ലയിലെ ഡാം, വൈദ്യുതി കേന്ദ്രം. എറണാകുളം ജില്ലയിലെ നഗരം, മെട്രോ. തൃശ്ശൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ചേരമാൻ മസ്ജിദ്. പാലക്കാട് ജില്ലയിലെ ടിപ്പുവിന്റെ കോട്ട, നെൽ കൃഷി. മലപ്പുറം ജില്ലയിലെ മമ്പുറം മഖാം, ഫുട്ബോൾ ഗ്രൗണ്ട്. കോഴിക്കോട് ജില്ലയിലെ അറബി കടൽ, ബീച്ച്, വ്യാപാര നഗരം. വയനാട് ജില്ലയിലെ എടക്കൽ ഗുഹ, തേയില തോട്ടം. കണ്ണൂർ ജില്ലയിലെ അറക്കൽ കൊട്ടാരം. കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട എന്നിവകളുടെ സ്റ്റിൽ മോഡലാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.
മോഡൽ കാഴ്ചക്കാരെ ആകർഷിക്കുകയും, ഓരോ ജില്ലയുടെ വൈവിധ്യത്തെയും, സവിശേഷതകളെയും മനസ്സിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. കാർഡ് ബോർഡ്, തെർമോക്കോൾ, തീപ്പെട്ടി, ചണനൂൽ, ചാർട്ട്, കളർ, എ ഫോർ പേപ്പറുകൾ, ക്ലെ, മണൽ, മണ്ണ്, ഉപ്പ്, ആർട്ടിഫിഷ്യൽ ഗ്രാസ്സ്, നൂലുകൾ എന്നീ കരകൗശല വസ്തുക്കൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ നിറങ്ങൾ നൽകി വിദ്യാർത്ഥികൾ തന്നെ നിർമ്മാണത്തിന് നേതൃത്വം നൽകി.
പ്രദർശനത്തിൽ വിദ്യാർത്ഥികളുടെ സൃഷ്‌ടിപരത്വവും സംഘാടകശേഷിയും പ്രശംസനീയമായി വിലയിരുത്തപ്പെട്ടു. പ്രാദേശിക സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ കാഴ്ചക്കാരായി. വിദ്യാർത്ഥി യൂണിയൻ മുന്നോട്ടുവച്ച ഈ ഒരു പരിപാടി, 69-ാം ജന്മദിനം ആഘോഷമാക്കുന്ന കേരളക്കരയെ വിദ്യാർത്ഥികൾക്ക് കൂടുതൽ അടുത്തറിയുവാനും, പഠനാർഹമാക്കുവാനും സഹായകമായി.

