കൂറ്റനാട് :അതിദാരിദ്ര്യമുക്ത കേരളം യാഥാർഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷിന് ഇടതുമുന്നണി തൃത്താല മണ്ഡലം കമ്മിറ്റി കൂറ്റനാട് ടൗണിൽ ഉജ്വല സ്വീകരണം നൽകി.
കൂറ്റനാട് ടൗണിൽ എത്തിയ മന്ത്രിയെ പൊന്നാട അണിയിച്ച് വരവേറ്റു. തുടർന്ന് ഘോഷയാത്രയായി സ്വീകരണ വേദിയിലേക്ക് ആനയിച്ചു.വാദ്യഘോഷങ്ങളും കരിമരുന്നു പ്രയോഗവും സ്വീകരണത്തിന് മാറ്റു കൂട്ടി.
പി.മമ്മിക്കുട്ടി എം.എൽ.എ, പി.എൻ മോഹനൻ, ടി.പി മുഹമ്മദ് മാസ്റ്റർ, ഹംസ എന്നിവർ സംസാരിച്ചു.ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ വി.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി, ദേവദാസ്, എം.കെ പ്രദീപ്, കെ.പി ശ്രീനിവാസൻ, ഹംസ, പി.ആർ കുഞ്ഞുണ്ണി തുടങ്ങിയവർ പങ്കെടുത്തു.
Swale News /06.11.25
https://chat.whatsapp.com/IdHAekKqHmj210M4e8faWl?mode=wwc
