പട്ടാമ്പി നഗരസഭ മുൻ വൈസ് ചെയർമാൻ ടി പി ഷാജി സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് കെപിസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാവരെയും ത്രിവർണ്ണ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പട്ടാമ്പി നിയമസഭ മണ്ഡലവും മുൻസിപാലിറ്റിയും കോൺഗ്രസ് തിരിച്ച് പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
