തൃത്താല : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് പുരസ്‌കാരം എം എൻ നൗഷാദ് മാസ്റ്റർക്ക്,
സാമൂഹിക സാംസ്‌കാരിക ചാരിറ്റി രംഗത്തെ പ്രവർത്തനത്തെ വിലയിരുത്തിയാണ് പുരസ്‌കാരം
ഡിസംബർ 12,13 തിയ്യതികളിൽ ഡൽഹി പഞ്ചശീല ആശ്രമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരതീയ ദളിത് സാഹിത്യ അക്കദമി ദേശിയ ജനറൽ സെക്രട്ടറി ജയ് സുമനാസ്ക്കർ പത്രകുറിപ്പിൽ അറിയിച്ചു
എം എൻ നൗഷാദ് മാസ്റ്റർ തൃത്താല മാമ്പുള്ളി ഞാലിൽ അലവി (late), ഫാത്തിമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് , നാസർ, നിഷാദ് (വിദേശം) സഹോരങ്ങൾ , നൗഫിറ , നസീമ സഹോദരിമാർ.
ഭാര്യ സജ്ന പട്ടമ്പി MES സെൻട്രൽ സ്കൂൾ ടീച്ചർ, മക്കൾ ഫാത്തിമ നജ (GHSS മേഴത്തൂർ), അഹമ്മദ് നജാദ് (CEUPS പരുതൂർ) ഇരുവരും വിദ്യാർഥികളാണ്..
തൃത്താല GMLP സ്കൂൾ, THS തൃത്താല എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം, അക്കിക്കാവ് കോളേജിൽ പ്രീഡിഗ്രിക്ക് ശേഷം ഇസ്ലാഹിയ കോളേജ് , അസ്വബാഹ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് അറബിയിൽ ബിരുദം, ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
2002 മുതൽ പരുതൂർ സി ഇ യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരുന്നു, 4 കൊല്ലം തൃത്താല BRC യിലും ജോലി ചെയ്തിട്ടുണ്ട്..
മികച്ച ഫുട്ബോൾ പ്ലെയർ, അത്‌ലറ്റും ആണ് , പ്രീമിയർ സ്കിൽ ഫുട്ബോൾ കോച്ചിങ്ങ് ലൈസൻസ് നേടിയിട്ടുണ്ട്.ഇപ്പോഴും ഫുട്ബോൾ കളിക്കുകയും, പരിശീലിപ്പിക്കുകയും, കളി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
കലാ കായിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലും, ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവം.മികച്ച പ്രാസംഗികനും, സംഗീത പ്രേമിയും, ചെറിയ എഴുത്തുകാരനും, ചന്ദ്രിക ദിനപത്രത്തിൻ്റെ പ്രാദേശക റിപ്പോർട്ടറുമായിരുന്നു.
കരാട്ട, കളരി, മർമ്മ വിദ്യ, യോഗ എന്നിവയിൽ മികച്ച പരിശീനം നേടിയിട്ടുണ്ട്.മികച്ച അധ്യാപകനുള്ള ജസ്റ്റിസ് D ശ്രീദേവി ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചിട്ടുണ്ട്.
