എരുമപ്പെട്ടിയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

 



എരുമപ്പെട്ടി കുണ്ടന്നൂരിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കുണ്ടന്നൂർ മുട്ടിക്കലിൽ  കട നടത്തുന്ന വടക്കാഞ്ചേരി കല്ലൻ പാറ സ്വദേശി ചെമ്പ്രം കോട്ടിൽ മോഹനൻ (55) ആണ്  മരിച്ചത്. 

ബൈക്കിൽ ഇടിച്ച ടോറസ് ലോറി ബൈക്കിൽ നിന്ന് വീണ മോഹനൻ്റെ ശരീരത്തിലൂടെ  ടോറസിന്റെ ചക്രം കയറിയിറങ്ങിയാതാണ് മരണ കാരണം.

മോഹനന്റെ കൂടെ യുണ്ടായിരുന്നു 15 വയസ്സുകാരൻ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Below Post Ad