കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ എച്ച്.എസ്.ടി മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ പത്ത് തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂളിൽ കൂടികാഴ്ചയ്ക്ക് എത്തേണ്ടതാണ്.
