സുകുവിന്റെ പെണ്ണ്
കുഞ്ഞു നാളിലെ അച്ഛൻ മരിച്ച അമ്മുവിന് പിന്നീടെല്ലാം അവളുടെ അമ്മ രാഖി ആയിരുന്നു. പ്രണയവിവാഹം ആയിരുന്നതിനാൽ രാഖിയുടെയോ മോഹന്റെയോ കുടുംബങ്ങൾ ഇവരെ തിരിഞ്ഞ് നോക്കാറുപോലുമില്ല. രാഖിക്ക് ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ഒരു ജോലി ഉണ്ട്. അച്ഛനില്ലാത്ത ഒരു കുറവും അമ്മുവിനെ അറിയിക്കാതെയാണ് രാഖി വളർത്തിയത്. നല്ലൊരു അമ്മയായും സുഹൃത്തായും രാഖി അമ്മുവിനൊപ്പം നിന്നു. പെൺകുഞ്ഞയതിനാൽ തന്നെ ലോകത്ത് നടക്കുന്ന ഒരുവിധം പ്രശ്നങ്ങളെ കുറിച്ചും കുഞ്ഞുങ്ങൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. സാദാരണയിൽ കവിഞ്ഞ വളർച്ചയും പക്വതയും അമ്മുവിനുണ്ടായിരുന്നു. അമ്മ ജോലി കഴിഞ്ഞു വരാൻ വഴിക്കണ്ണുമായി അമ്മു ഉമ്മറത്തു തന്നെ കാത്തിരിക്കുന്നുണ്ടാവും അന്നത്തെ വിശേങ്ങൾ അമ്മയുമായി പങ്കുവെക്കാൻ. പല രാത്രികളിലും തന്റെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നത് അവർ അറിയുന്നുണ്ടായിരുന്നു. അമ്മേ അമ്മുവിന് പേടിയാവുന്നു. അച്ഛൻ ഉണ്ടായിരുന്നേൽ നമുക്ക് പേടിക്കണ്ടായിരുന്നു അല്ലെ അമ്മേ. അമ്മുവിന്റെ വാക്കുകൾ അവളെ സങ്കടത്തിലാക്കുമെങ്കിലും ദൈര്യം സംഭാരിച്ചു അമ്മേടെ പൊന്നിന് ഞാനില്ലേ പിന്നെന്തിനാ മോളു പേടിക്കുന്നെ. പേടിച്ചരണ്ടു അമ്മു രാഖിയുടെ മടിയിൽ ചുരുണ്ടു കൂടിയുറങ്ങും. എങ്കിലും തന്റെ ദൈര്യത്തിന് രാക്കി മിനുക്കിയ ഒരു വാക്കത്തി തലയിണക്കു കീഴിൽ അവൾ സൂക്ഷിച്ചിരുന്നു. രാത്രികളിൽ ഇതു തന്നെ ആവർത്തിച്ചപ്പോൾ അടുത്തുള്ള രത്നമ്മ ചേച്ചിയോട് കാര്യം പറഞ്ഞു. ഞാനെന്തു ചെയ്യും ചേച്ചി എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല. മോളെ രാഖി ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.നിനക്ക് ഒരു ആൺ തുണയില്ലാത്തതിന്റെ പ്രശ്നമാണ്. പകൽ മാന്യന്മാരായി സ്നേഹവും കരുതലും നൽകുന്നവരുടെ ഉദ്ദേശമെല്ലാം രാത്രിയാവുമ്പോഴാണ് മനസ്സിലാവുക. നീ മറ്റൊരു വിവാഹം കഴിക്ക്. നിനക്കും മോൾക്കും അതൊരു ആശ്വാസമാകും. നിങ്ങൾക്കു ധൈര്യമായി കിടന്നുറങ്ങാം. പിന്നെ അമ്മു മോൾക്ക് ഒരച്ഛന്റെ കരുതലും സ്നേഹവും കിട്ടുമല്ലോ. നീയിന്നാലോചിക്കു എന്നും പറഞ്ഞു ചേച്ചി തന്റെ ജോലികളിലേക്ക് തിരിഞ്ഞു. ചേച്ചി പറഞ്ഞ കാര്യങ്ങൾ ആലോചിച്ചാണ് രാഖി അന്ന് കടയിൽ എത്തിയത്. അവിടെ എത്തിയിട്ടും രാഖിയുടെ ചിന്ത ഇതു തന്നെ ആയിരുന്നു. രാഖിയുടെ മുഖം കണ്ടു കൂടെ ജോലി ചെയ്യുന്ന സീമ ചോദിച്ചു എന്താ രാഖിയേച്ചീ ഒരു ചിന്ത. എന്തേലും പ്രശ്നമുണ്ടോ?. രാഖി നടന്ന കാര്യങ്ങളെല്ലാം സീമയോട് പറഞ്ഞു. ഇതാണോ ഇത്ര ചിന്തിക്കണത്. ചേച്ചി ധൈര്യമായി ഒരാളെ കൂടെ കൂട്ടിക്കോ ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ചാൽ നിങ്ങൾക്കെന്തേലും പറ്റി കഴിഞ്ഞാൽ ഈ ആളുകളൊന്നും ഉണ്ടാവില്ല ഏച്ചി. അവളും കൂടെ അങ്ങനെ പറഞ്ഞപ്പോൾ രാഖിക്ക് അത് ശരിയാണെന്നു തോന്നി. ഇത്രയും കാലം രണ്ടാമതൊരു വിവാഹത്തെ കുറിച്ചാലോ ചിച്ചിട്ടില്ല പക്ഷെ ഇപ്പൊ വേറെ മാർഗങ്ങളില്ല. എബിതയാലും അമ്മുനോടും കൂടെ ഒന്ന് ചോദിക്കാം. അവൾ എന്ത് പറയും എന്ന് നോക്കട്ടെ. രാത്രി അമ്മുവിനെ ചേർത്ത് പിടിച്ചു കിടക്കുമ്പോഴാണ് രാഖി ഇക്കാര്യം പറഞ്ഞത്. കുറച്ചു നേരം അമ്മു ഒന്നും മിണ്ടിയില്ല. അമ്മാ എനിക്ക് സമ്മതമാണ് രാത്രി പേടിക്കാതെ ഉറങ്ങാലോ. പിറ്റേന്ന് രത്നമ്മ ചേച്ചിയോട് കാര്യം പറഞ്ഞു. പിന്നീടങ്ങോട്ട് പെണ്ണ് കാണലിന്റെ തിരക്കായിരുന്നു. പക്ഷെ വന്നവർകെല്ലാം മറ്റു പലതുമായിരുന്നു ഉദ്ദേശം. അങ്ങനെയിരിക്കെയാണ് ജോലിക്ക് പോകുന്ന സമയത്ത് തന്നെ ശ്രദ്ധിക്കുന്ന ഒരാൾ അവളുടെ മുമ്പിൽ വന്നു പറഞ്ഞു. എന്റെ പേര് സുകു. കുറച്ചു തല്ലുകൊള്ളിത്തരമൊക്കെയുണ്ട്. എനിക്ക് തന്നെ ഒരുപാടിഷ്ടമാണ്. നിനക്ക് ഒരു നല്ല ഭർത്താവാ യും അമ്മുവിന് ഒരു അച്ഛനായും തനിക്ക് എന്നെ കൂടെ കൂട്ടിക്കൂടെ. പെട്ടന്നുള്ള ചോദ്യത്തിൽ രാഖി ഒന്ന് പതറി യെങ്കിലും ആലോചിക്കാം എന്നൊരു മറുപടി കൊടുത്തു അവൾ തന്റെ ജോലിക്ക് പോയി. രാത്രിയിലെ ശല്ല്യം സഹിക്കാതെയപ്പോഴാണ് പിറ്റേന്ന് രാഖി സുകുവിനെ അന്വേഷിച്ചിറങ്ങിയത്. ഒരു ചായ ഊതി കുടിക്കുമ്പോഴാണ് രാഖി വരുന്നത് സുകു കണ്ടത്. രാഖി വരുന്നത് കണ്ടപ്പഴേ സുകു അവൾക്കരികിലേക്ക് ചെന്നു. മുഖവുരയൊന്നും കൂടാതെ രാഖി പറഞ്ഞു എനിക്ക് സമ്മതം. നാളെ രജിസ്റ്റർ ഓഫീസിൽ വെച്ച് താലിക്കെട്ട്. പൊന്നൊന്നും വേണ്ട ഒരമഞ്ഞ ചരട് മതി. അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞു. രാഖി ഇനി നീ കരയരുത്. നിനക്കും അമ്മുവിനും ഇനി ഞാനുണ്ട്. അപ്പൊ ഇനി നാളെ കാണാം. അങ്ങനെ ആളും ആരാവവുമില്ലാതെ രാഖിയുടെയും സുകുവിന്റെയും വിവാഹം കഴിഞ്ഞു. അന്ന് മുതൽ രാഖി അറിയുകയായിരുന്നു സുകുവിന് തന്നോടുള്ള സ്നേഹവും അച്ഛനെന്ന നിലയിൽ അമ്മുവിനോടുള്ള കരുതലും വാത്സല്യവും. പിന്നീടുള്ള രാത്രികളിൽ അവർ സമാധാനത്തോടെ കിടന്നുറങ്ങി. ഒരു പകൽ മാന്യന്മാരും അവളെ ഒന്ന് നോക്കാൻ പോലും ദൈര്യപ്പെട്ടില്ല. കാരണം അവൾ ഇപ്പൊ സുകുവിന്റെ പെണ്ണാണ്. സുകുവിന്റെ മാത്രം.
അസ്മില കുമ്പിടി
