കൂടല്ലൂർ : കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എ അറബിക് അവസാനവര്‍ഷ പരീക്ഷയില്‍ കൂടല്ലൂർ സ്വദേശിനി നഫീസ അബ്ദുല്‍ ഹമീദ് മൂന്നാം റാങ്ക് കരസ്ഥമാക്കി.
മര്‍കസ് നോളജ് സിറ്റിയില്‍ സ്ത്രീകളുടെ മത പഠനത്തിനായി സ്ഥാപിച്ച വിറാസ് ഗേള്‍സില്‍ നിന്ന് മുഖ്തസര്‍ സിലബസ് പ്രകാരം അല്‍വാരിസ ബിരുദവും ഹയര്‍ സെക്കണ്ടറി, ഡിഗ്രി കോഴ്‌സുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് അല്‍വാരിസ നഫീസ അറബിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.
കൂടല്ലൂർ അൽ ഹിലാൽ ഇംഗ്ലീഷ് സ്കൂൾ , ബഹ്ജത്തുൽ ഇസലാം മദ്രസ്സ പൂർവ്വ വിദ്യാർത്ഥിനിയാണ്
കൂടല്ലൂര്‍ ഒ.എം അബ്ദുല്‍ ഹമീദ് ഹാജി -ഖദീജ ദമ്പതികളുടെ മകളാണ് നഫീസ.എ.ആര്‍. നഗര്‍ സ്വദേശി സല്‍മാന്‍ നൂറാനിയാണ് ഭര്‍ത്താവ്.
