പാലക്കാട് ജില്ലയില്‍ ഇന്ന് 151 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

 

പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബർ 4) 151 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 27 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 120 പേർ, ആരോഗ്യ പ്രവർത്തകരായ 4 പേർ
എന്നിവർ ഉൾപ്പെടും.104 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2987 പരിശോധന നടത്തിയതിലാണ് 151 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 5.05 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് നഗരസഭ സ്വദേശികൾ 32 പേർ
ഒറ്റപ്പാലം, വടകരപ്പതി സ്വദേശികൾ ഏഴ് പേർ വീതം
മുതലമട സ്വദേശികൾ അഞ്ചു പേർ
ആലത്തൂർ, അമ്പലപ്പാറ, കുലുക്കല്ലൂർ, കുഴൽമന്ദം സ്വദേശികൾ നാല് പേർ വീതം
അഗളി, ആനക്കര, കൊല്ലങ്കോട്, കോങ്ങാട്, മണ്ണൂർ, തേങ്കുറിശ്ശി, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ മൂന്ന് പേർ വീതം
അകത്തേത്തറ, എലവഞ്ചേരി, കണ്ണാടി, കാരാക്കുറുശ്ശി, കിഴക്കഞ്ചേരി, കുമരംപുത്തൂർ, മുണ്ടൂർ, നാഗലശ്ശേരി, നെന്മാറ, പറളി, പിരായിരി, പുതുപ്പരിയാരം, ഷൊർണൂർ, തിരുവേഗപ്പുറ, വാണിയംകുളം സ്വദേശികൾ രണ്ടു പേർ വീതം
അനങ്ങനടി, അയിലൂർ, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പുഴ, കരിമ്പ, കാവശ്ശേരി, കൊടുമ്പ്, കൊപ്പം, ലക്കിടിപേരൂർ, മരുതറോഡ്, മാത്തൂർ, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പട്ടാമ്പി, പട്ടിത്തറ, പെരുമാട്ടി, പുതുനഗരം, പുതൂർ, പുതുക്കോട്, പുതുശ്ശേരി, തിരുമിറ്റക്കോട്, തരൂർ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 732 ആയി.
Tags

Below Post Ad