പട്ടാമ്പി ലയൺസ് ക്ലബ്ബിന് മികവിനുള്ള രാജ്യാന്തര പുരസ്‌കാരം


 ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണലിന്റെ 2020 - 21 വർഷത്തെ മികവിനുള്ള രാജ്യാന്തര പുരസ്‌കാരം പട്ടാമ്പി ലയൺസ് ക്ലബ്ബിന്.ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും മുൻ ഗവർണറുമായ സാജു ആന്റണി പാത്താടനിൽ നിന്നും പട്ടാമ്പി ലയൺസ് ക്ലബ്ബ് 2020 - 21 വർഷത്തെ പ്രസിഡന്റ്‌ ലയൺ  ഇർഷാദ് അഹമ്മദ് Mjf, സെക്രട്ടറി ലയൺ മനോജ്‌. കെ, ട്രഷറർ ലയൺ ശ്യാമേഷ്. കെ. യു എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

കോവിഡ് കാലത്ത് വിവിധ മേഖലകളിൽ കാഴ്ച്ച വെച്ച സമഗ്രമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് പട്ടാമ്പി ലയൺസ് ക്ലബ്ബിന് ലഭിച്ച ഈ രാജ്യാന്തര പുരസ്‌കാരം.

Tags

Below Post Ad