കൂട്ടുപാത പമ്പിനടുത്ത് അമിതവേഗത്തിൽ വന്ന സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.കുറ്റിപ്പുറം എം.ഇ.എസ്. കോളേജിലെ എം.ബി.എ. വിദ്യാർഥികളായ നെല്ലിക്കാട്ടിരി മണ്ണാറേത്ത് വൈശാഖ് (21), കൂടല്ലൂർ സ്വദേശി വിഷ്ണു (22) എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടം.
ഇരുവരും സഞ്ചരിച്ച ബൈക്ക് പട്ടാമ്പിയിൽനിന്ന് കുന്നംകുളത്തേക്ക് പോകുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ വീണുകിടക്കുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ബസ്സുമായി പോകാൻ ഡ്രൈവർ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു. ബസ് നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിൽ അറിയിക്കുകയായിരുന്നു.
ചാലിശ്ശേരി പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പരിക്ക് പറ്റിയവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.