രണ്ടര പതിറ്റാണ്ടിലേറെക്കാലമായി കലാ സാംസ്‌കാരിക രംഗത്ത് തുല്യതകളില്ലാത്ത പ്രവർത്തനം കാഴ്ച വെച്ചു മുന്നേറുകയും കാൽപന്ത് കളിയുടെ എക്കാലത്തെയും മികച്ച ടീമിനെ വാർത്തെടുക്കാനും കഴിഞ്ഞ സഘടനയാണ് കൂടല്ലൂർ ഫിഫ ആർട്സ്&സ്പോർട്സ് ക്ലബ്ബ് .ക്ലബിന്റെ 2020-2021 ജനറൽ ബോഡിയും ന്യൂ ഇയർ ആഘോഷവും ഇന്ന് കൂടല്ലൂർ ഫിഫ ക്ലബ്ബിൽ സംഘടിപ്പിച്ചു .
ക്ലബിന്റെ സ്ഥാപക പ്രവർത്തകരും ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ,സെക്രട്ടറി,ടീം ക്യാപ്റ്റൻമാരും ആയിരുന്ന സലിം കൂടല്ലൂരിന്റെ അധ്യക്ഷതയിൽ ആരിഫ് നാലകത്ത് യോഗം ഉദ്ഘടനം ചെയ്തു.യോഗത്തിൽ മുൻ ഭാരവാഹികളായ പി പി നൂറുദ്ധീൻ , ടി വി കുഞ്ഞിമുഹമ്മദ് ,സജീഷ് വി പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
തുടർന്ന് 2022-2023 ഭാരവാഹികളായി ജംഷീദ് എംവി പ്രസിഡന്റ് ആയും അഫ്സൽ പുളിക്കൽ സെക്രട്ടറി ആയും വിപിൻ വി പി ട്രഷറർ ആയും 17 അംഗ കമ്മിറ്റി രൂപീകരിചു ,ഫുടബോൾ ടീമിന്റെ ക്യാപ്റ്റനായി റംഷീദ് എം വി ചുമതല ഏൽക്കുകയും ചെയ്തു . എക്കാലത്തെയും പോലെ മികച്ച പ്രവർത്തനവുമായി നാടിന്റെ ക്ഷേമത്തിനായും തുടർന്നും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ക്ലബിന്റെ പുതിയ ഭാരവാഹികൾ അറിയിച്ചു .