ആറങ്ങോട്ടുകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.കിള്ളിമംഗലം ഉറുമ്പത്ത് വീട്ടിൽ അബ്ദുനാസറിന്റെ മകൻ അജ്മൽ (24)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ദേശമംഗലം ഭാഗത്തു നിന്നും വരുമ്പോൾ ആറങ്ങോട്ടുകരയിൽ നിന്നും ഷൊർണുരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
തൃശ്ശൂരിലെ സ്വകാര്യ ഭക്ഷണ ഉത്പന്ന വിതരണ സ്ഥാപനത്തിന്റെ ജില്ലാതല വിതരണക്കാരനായിരുന്നു അജ്മൽ നാസർ. തൃശ്ശൂരിൽനിന്ന് പലചരക്ക് സാധനങ്ങളുടെ ഓർഡർ എടുക്കുന്നതിനായി ആറങ്ങോട്ടുകരയിൽ എത്തിയതായിരുന്ന യുവാവ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയാണ് അപകടം. ചാലിശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ഫസീല. സഹോദരങ്ങൾ: അഫ്‌ലഹ്, അമ്‌ന ഫാത്തിമ്മ, അമാന ഫാത്തിമ്മ.
കലാ കായിക സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അജ്മൽ കെ എസ് യു പാഞ്ഞാൾ മണ്ഡലം മുൻ പ്രസിഡന്റായിരുന്നു.