ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് എടപ്പാൾ സ്വദേശി പൂജ


പ്രശസ്തരായ വ്യക്തികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ A4 ഷീറ്റുകളിൽ ഏറ്റവും കൂടുതൽ പകർത്തിയാണ് എടപ്പാൾ സ്വദേശി പൂജ ലോക റെക്കോർഡുകളുടെ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. സ്റ്റെൻസിൽ ആർട്ട് പോർട്രെയ്റ്റുകൾ എന്ന ലോക റെക്കോർഡാണ് പൂജയെ തേടി എത്തിയിരിക്കുന്നത്‌.

ഭരണാധികാരികളുടെയും  സാംസ്കാരിക-സാമൂഹിക-സിനിമാരംഗത്തെ പ്രതിഭകളുടെയും ജീവസുറ്റ ചിത്രങ്ങൾ തൻ്റെ കൈവിരലുകൾ കൊണ്ട്പകർത്തിയാണ് പൂജ  ലോക റെക്കോർഡിലെത്തിയത്.തൃശൂർ എലൈജഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്റ് സ്റ്റഡീസിലെ ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥിനിയാണ് പൂജ.

ആധുനിക സംവിധാനങ്ങളിലൂടെ ഭൂമിക്കടിയിലെ ജലസ്രോതസ് നിർണയിച്ച് കുഴൽ കിണർ നിർമ്മിക്കുന്ന എടപ്പാളിലെ പി.വി.ജയൻ്റെ മകളാണ് .പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന എം.ടി.വേണുവിൻ്റെ പൗത്രിയായ പൂജ നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്

Tags

Below Post Ad