ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇനി റാപിഡ് ടെസ്റ്റ് ആവശ്യമില്ല


ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി.

 യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. അതേസമയം, യാത്രയ്ക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. 

നിലവിൽ ദുബായിലേക്കു പോകുന്ന  യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ  ഷാർജ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധ തുടരും 

ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി

updated..

അബുദാബി, ഷാർജ  ഷാർജ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധ ആവശ്യമില്ല 

Tags

Below Post Ad