സഫ നാസർ സ്മാരക പുരസ്‌കാരം സി. ടി സൈതലവിക്ക് സമ്മാനിച്ചു


 സാമൂഹ്യ സേവന രംഗത്ത് സജീവ സാനിദ്ധ്യവുമായിരുന്ന മുസ്‌ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത്‌ കമ്മിറ്റി മുൻ പ്രസിഡന്റ് സഫ നാസറിന്റെ സ്മരണാർത്ഥം ആനക്കര പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ സഫ നാസർ സ്മാരക പുരസ്‌കാരം കുമ്പിടി പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ  സി ടി സൈതലവിക്ക് മുസ്‌ലിം ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് കളത്തിൽ അബ്ദുള്ള കൈമാറി.

കുമ്പിടി ഹൈബറി ടർഫിൽ വെച്ച്  നടന്ന പരിപാടിയിൽ  യു. ഷമീർ അധ്യക്ഷത വഹിച്ചു,പി പി അൻവർ സാദത്ത് അനുസ്മരണ പ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി പി ഇ എ സലാം മാസ്റ്റർ,   മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മുസ്തഫ തങ്ങൾ, ആനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ മുഹമ്മദ്‌, കെ പി മുഹമ്മദ്‌, പുല്ലാര മുഹമ്മദ്‌, അഡ്വ: ബഷീർ, പി എം മുനീബ് ഹസൻ, സിയാദ് പള്ളിപ്പടി, കെ എം അബ്ദുള്ള കുട്ടി,  സഫാ ബാവക്ക,ബഷീർ പാറക്കൽ, മുഹ്സിൻ കോണിക്കൽ, സിദ്ധീഖ് വാഫി, സലീം വാഫി, കെ എം സുഹൈൽ, ടി എച് സലീം, സവാദ്, യു. കെ മജീദ്, പി എ കരീം തുടങ്ങിയവർ സംസാരിച്ചു

Tags

Below Post Ad