പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിനതടവും 75000 രൂപ പിഴയും


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ അധ്യാപകൻ ഒറ്റപ്പാലം മനിശ്ശേരി സ്വദേശി പൂവത്തിങ്കൽ ഗോപാലന്  (52) 16 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ. 

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി  ജഡ്‌ജി സതീഷ്‌കുമാറാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അവധി ദിവസം ക്ലാസിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.


Below Post Ad