കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ സെമിഹമ്പിന് സമീപം ബ്രേക്കിട്ട കാറിന് പുറകിൽ കെഎസ്ആർടിസി ബസ്സ് ഇടിച്ച് അപകടം.അപകടത്തിൽ കാറിന്റെ പുറക് വശം ഭാഗികമായി തകർന്നു.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
കോഴിക്കോട് നിന്ന് എറണാംകുളം പോയിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു.സംസ്ഥാന പാതയിൽ സ്ഥാപിച്ച ഹമ്പുകൾ അശാസ്ത്രീയമാണെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.
ദീർഘദൂര വാഹനങ്ങൾക്ക് ഹമ്പുകൾ തിരിച്ചറിയുന്നതിനുള്ള സിഗ്നൽ ലൈറ്റുകളോ മുന്നറിയിപ്പ് ബോർഡുകളോ പാതയോര വിളക്കുകളോ ഇല്ലാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാവുന്നുണ്ട്.പ്രദേശത്ത് ഇത്തരം അപകടങ്ങൾ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.