സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം RCC കഴിഞ്ഞാൽ കേൻസർ രോഗ ചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന മഹത്തായ സഹകരണ സ്ഥാപനമാണ് കോഴിക്കോട് മുക്കത്ത് പ്രവർത്തിക്കുന്ന മുൻമന്ത്രി എം.വി രാഘവൻ്റെ നാമധേയത്തിലുള്ള എം.വി.ആർ കോപ്പറേറ്റീവ് കേൻസർ ആശുപത്രി. അവർ നേരിട്ട് നടത്തുന്ന ഒരു ഫാർമസി എടപ്പാൾ തൃശൂർ റോഡിലുള്ള ദുബായ് മാളിൽ ഇന്ന് കെ.ടി.ജലീൽ എം അൽ എ ഉൽഘാടനം ചെയ്തു.
സാധാരണ മരുന്നുകൾക്ക് 20 ശതമാനം വിലക്കുറവിനോടൊപ്പം കേൻസർ സംബന്ധമായ രോഗങ്ങൾക്കുള്ള അപൂർവ്വ മരുന്നുകളും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാകും. നിലവിൽ കേൻസർ മെഡിസിൻസ് വിലക്കുറവിൽ ലഭിക്കുന്ന കേന്ദ്രങ്ങൾ മലപ്പുറം ജില്ലയിൽ അംഗുലീ പരിമിതമാണ്.
ഇത്തരമൊരു സ്ഥാപനം എടപ്പാളിൽ ആരംഭിക്കാൻ സുമനസ്സ് കാട്ടിയ MVR കേൻസർ സെൻ്റെറിൻ്റെ കർമ്മോത്സുകനായ ചെയർമാൻ ജയകൃഷ്ണന് എം എൽ എ അഭിനന്ദനങ്ങൾ. അറിയിച്ചു
അധികം വൈകാതെ എടപ്പാളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്വകാര്യ ആശുപത്രികളിൽ ഒന്നുമായി ചേർന്ന്, MVR കേൻസർ സെൻ്ററിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കീമോ ഉൾപ്പടെയുള്ള കേൻസർ ചികിൽസകൾ ഉറപ്പു വരുത്തുന്ന ഒരു ഉപകേന്ദ്രം ആരംഭിക്കാനുള്ള സന്നദ്ധത ചെയർമാൻ അറിയിച്ചു.
മുക്കത്തെ MVR കേൻസർ സെൻ്റെറിലെ അതേ സംഖ്യയാകും എടപ്പാളിലെ ഫീഡർ യൂണിറ്റിലും ബന്ധപ്പെട്ട ചികിത്സകൾക്ക് ഈടാക്കുക. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും MVR ആശുപത്രിയും ചേർന്ന് ഒരുക്കിയിട്ടുള്ള "മാസ് കെയർ" ഇൻഷൂറൻസ് സ്കീമിലേക്കുള്ള അംഗത്വ വിതരണവും എംഎൽഎ നിർവഹിച്ചു.
ഈ സ്കീം പ്രകാരം ഒരു വയസ്സ് മുതൽ 60 വയസ്സു വരെയുള്ള ഏതൊരാൾക്കും 15000/= രൂപ അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. എഴുപത് വയസ്സിനിടയിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിൽസയാണ് അംഗത്വമെടുക്കുന്നവർക്ക് ലഭിക്കുക.
എഴുപത് വയസ്സ് കഴിയുന്ന മുറയ്ക്ക് 15000/= രൂപ തിരിച്ചെടുക്കുകയും ചെയ്യാം. ഇതിനകം 30,000 ആളുകൾ "മാസ് കെയർ" ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമായതായി ശ്രീ ജയകൃഷ്ണൻ പറഞ്ഞു.
ഡയറക്ടർ ഷെവലിയർ സി.ഇ ചാക്കുണ്ണി. പഞ്ചായത്ത് മെമ്പർ റാബിയ, ദുബായ് മാൾ ഉടമ അഷ്റഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.