വെള്ളിയാഴ്ച്ച രാവിലെയാണ് നാട്ടുകാരെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. രാവിലെ 9 മണിയോടെ തന്റെ വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാനായി തൊട്ടടുത്ത മതിലിൽ കയറി നിന്നിരുന്ന മുഹമ്മദലി ഇറങ്ങുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
മതിലിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് ഭാഗം തലയിൽ തറക്കുകയും തലക്ക് സാരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.ഉടനെ എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരായംകുന്ന് ഖബർസ്ഥാനിൽ അടക്കം ചെയ്യും.