എ.ആർ റഹ്‌മാൻ ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലെത്തി I K NEWS



ഓസ്കര്‍ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ എ.ആര്‍ റഹ്‍മാന്‍ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തി. മക്കളായ റഹീമ റഹ്‍മാന്‍, എ.ആര്‍ അമീന്‍ എന്നിവരും എ.ആര്‍ റഹ്‍മാന്‍റെ കൂടെ ഉംറ നിര്‍വ്വഹിക്കാനെത്തി.

 "പാപമോചനവും സമാധാനവും ഉപാധികളില്ലാത്ത സ്നേഹവും തേടി ആദമിന്‍റെയും ഹവ്വയുടെയും മക്കള്‍" എന്ന വിശേഷണത്തോടെ മക്കയില്‍ വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും വലം വെയ്ക്കുന്ന ദൃശ്യങ്ങള്‍ എ.ആര്‍ റഹ്‍മാന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവെച്ചു. 

എ.ആര്‍ റഹ്‍മാന്‍റെ 'കുന്‍ ഫയകുന്‍...' എന്ന ഹിറ്റ് ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് മക്കയിലെ ഹറം പള്ളിയിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് 


Below Post Ad