ഞാങ്ങാട്ടിരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി വരമംഗലത്ത് സുരേഷ് (35) നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച കാലത്ത് ആയിരുന്നു സംഭവം.തൃത്താല പോലീസ് സ്ഥലത്തെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.