എടപ്പാള്‍ വട്ടംകുളം പഞ്ചായത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു


എടപ്പാള്‍ വട്ടംകുളം പഞ്ചായത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ചാണ് നൂറിലധികം പേര്‍ എല്‍ഡിഎഫിന്റെ ഭാഗമായത്. 

ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്ന കുടുംബങ്ങള്‍ക്ക് നെല്ലിശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അംഗത്വ വിതരണം നടത്തി.മെമ്പര്‍ഷിപ്പ് വിതരണച്ചടങ്ങിന് സംസ്ഥാന സെക്രട്ടറി ഒ ശംസു അധ്യക്ഷത വഹിച്ചു. 

മണ്ഡലം പ്രസിഡണ്ട് മന്‍സൂര്‍ കണ്ടനകം, ജനറല്‍ സെക്രടറി റഫീഖ് പെരിന്തല്ലൂര്‍, പി കെ കെ മൊയ്തീന്‍ കുട്ടി, എം വി എം മാണിയൂര്‍, കുഞ്ഞുട്ടി പുള്ളുവന്‍ പടി, ഹുസൈന്‍ തങ്ങള്‍, റഷീദ് കണ്ടനകം, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിന്നും ഇനിയും ഐഎന്‍എല്ലിലേക്ക് ആളുകള്‍ വരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

Below Post Ad