'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സൗജന്യ സിവില്‍ സര്‍വ്വീസ് അക്കാദമി പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുന്നു. 'ക്രിയ'ക്കൊപ്പം കൈകോര്‍ത്ത് ഫൈസല്‍ ശബാന ഫൗണ്ടേഷനും ഓപ്പണും പദ്ധതിയുടെ ഭാഗമാകും
അക്കാദമിക്ക് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിടും.ജൂലായ് രണ്ടാം വാരത്തില്‍ ക്ലാസ് തുടങ്ങും.കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗജന്യ സിവില്‍ സര്‍വ്വീസ് അക്കാദമിയാണ് ഇതെന്ന് നജീബ് കാന്തപുരം എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർക്കോട് ജില്ലകളിലെ വിദ്യാർത്ഥികളെ കൂടി ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത് .