കുന്നംകുളത്ത് കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് നാല് പേർക്ക് പരിക്ക്



കുന്നംകുളത്ത് കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് നാല് പേർക്ക് പരിക്ക്. 

ബൈക്ക് യാത്രികൻ ബ്രഹ്മകുളം സ്വദേശി നേടിയേടത്ത് വീട്ടിൽ ലോഹിദാക്ഷൻ മകൻ അബിൻ(20), സ്കൂട്ടർ യാത്രികരായ ആളൂർ സ്വദേശികളായ ആലങ്ങാട്ട് വീട്ടിൽ ഹംസ മകൻ അബുബക്കർ(41), അമ്പലത്ത് വീട്ടിൽ ഹസ്സനാർ മകൻ ഷാജി(35), കാർ യാത്രിക മലപ്പുറം എടവണ്ണ സ്വദേശി വടക്കേൽ വീട്ടിൽ റെജിമോൻ ഭാര്യ ശശികല(53) എന്നിവർക്കാണ് പരിക്കേറ്റത്. 

പുലർച്ചെ ഒന്നെമുക്കാലോടെ കാണിപ്പയ്യൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ ദയ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Below Post Ad