വിശുദ്ധ റമളാൻ, വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാനമൊട്ടുക്കും ആചരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി, പട്ടാമ്പി സോൺ കമ്മിറ്റി അതിഥി തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
പരുതൂർ പാലത്തറ ത്രീ.ബി.എസ് ബാഗ്സ് മെയിൻ ഹാളിൽ നടന്ന പരിപാടി സോൺ ജനറൽ സെക്രട്ടറി ഉമർ അൽ ഹസനി ഉദ്ഘാടനം ചെയ്തു.പബ്ലിക് റിലേഷൻ സെക്രട്ടറി യു.എ.റഷീദ് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.
എസ്.എസ്.എഫ് മുൻ ജമ്മു & കശ്മീർ സ്റ്റേറ്റ് പ്ലാനിങ് സെൽ മെമ്പർ അഷ്കർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അതിഥി തൊഴിലാളികളുടെ നഅത് ശരീഫ് പാരായണവും, പ്രാർത്ഥന സംഗമവും പരിപാടിയുടെ ഭാഗമായി നടന്നു.
എസ്.വൈ.എസ് പട്ടാമ്പി സോൺ ഓർഗനൈസിങ് സെക്രട്ടറി ടി.യു അഹ്മദ് ബദ് രി അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് റാഫി ഫാളിലി, എം.കെ നാസർ പാലത്തറ, ഷുഹൈബ് കൊടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.