പുണ്യമാസത്തിൽ നാലാം ക്ലാസുകാരി ഫിദ ഫാത്തിമയുടെ സ്നേഹദാനം



ദാനധർമ്മാദികൾക്ക് പുണ്യം വാരിച്ചൊരിയുന്ന നാളിൽ തന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഓമനിച്ചു വളർത്തിയ തല മുടി കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കി നല്കുന്നതിനായി നൽകി ഫിദ ഫാത്തിമ മാതൃകയായി

ബി ഡി കെ പട്ടാമ്പി താലൂക്ക്  പ്രസിഡണ്ടും കാരുണ്യ പ്രവർത്തകനുമായ സമദ് നെടുങ്ങോട്ടൂരിന്റെ മകളാണ്  നെടുങ്ങോട്ടൂർ എ എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ.

പിതാവിന്റെ സത്പ്രവർത്തനങ്ങൾ കണ്ടു വളരുന്ന ഫിദയ്ക്ക് മുടി തല്കാനുള്ള ആഗ്രഹം തുടങ്ങിയിട്ട് നാളുകളായിരുന്നു എത്രയും വേഗം മുടി വളരുവാൻ കാത്തിരിക്കുകയായിരുന്നു. ഇന്ന് അളന്നു നോക്കിയപ്പോൾ മുപ്പത് സെന്റീമീറ്ററിനു മുകളിൽ നീളം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് മുടി മുറിച്ച് നല്കുകയായിരുന്നു. 

തന്റെ പുഞ്ചിരി മറ്റൊരു മുഖത്തിൽ കാണാനാവുമെന്ന സന്തോഷമാണ് ഈ സ്നേഹദാനത്തിന് കാരണമായതെങ്ങ് ഫിദ. പിതാവിന്റെയും  കുടംബാംഗങ്ങുളുടെയും പ്രോത്സാഹനവും ഫിദയെ തേടിയെത്തി.

Tags

Below Post Ad