സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടവ ആണ്.ഇപ്പോൾ ഒരു നടിയുടെ ചിത്രം ആണ് പുറത്തു വരുന്നത്.
ആദ്യമായി ഉംറ നിർവഹിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങൾ വഴി താരം തന്നെ പങ്കുവെച്ചത്. ''അല്ലാഹുവിൻറെ സഹായത്താൽ ഉംറ നിർവഹിച്ചു'' എന്നും ''കഅബയുടെ ആദ്യ ദൃശ്യത്തിന് ദൈവത്തിന് ഒരുപാട് നന്ദി'' എന്നും ഇവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി ആളുകളാണ് ചിത്രത്തിൻറെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്.
ഒരുകാലത്ത് സിനിമാ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. മലയാളം സിനിമയിൽ അടക്കം താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ പെട്ടെന്ന് ഒരു ദിവസം താരം സിനിമ മേഖല ഉപേക്ഷിക്കുകയായിരുന്നു.
2020 ഒക്ടോബർ എട്ടാം തീയതി ആണ് താരം സിനിമാ മേഖലയിൽ നിന്നും വിട വാങ്ങുകയാണ് എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മതപരമായ ജീവിതത്തിലെ തടസ്സം നില്ക്കുന്നുവെന്നും അതുകൊണ്ടാണ് സിനിമ മേഖല ഉപേക്ഷിക്കുന്നത് എന്നും താരം വ്യക്തമാക്കി.
അതേ വർഷം തന്നെ താരം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഫ്തി അനസ് എന്ന വ്യക്തിയെ വിവാഹം ചെയ്യുകയായിരുന്നു. “അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു. അല്ലാഹുവിനുവേണ്ടി വിവാഹം കഴിച്ചു. ഇഹലോകത്തും സ്വർഗ്ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ” എന്നായിരുന്നു താരം വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സനാഖാൻ എന്ന നടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ക്ലൈമാക്സ് എന്ന സിനിമയിലൂടെ താരം മലയാളികൾക്കിടയിലും സുപരിചിതമാണ്.