കുറ്റിപ്പുറത്ത് കോളേജ് വിദ്യാർത്ഥിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി .കുറ്റിപ്പുറം മൂടാൻ കെ എം സി ടി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനി പാഴൂർ വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ ബുഷറ ദമ്പതിമാരുടെ മകൾ തഹാന (20) ആണ് മരിച്ചത്.
ചെമ്പിക്കൽ ഹംസപ്പടിക്ക് സമീപം ഇന്ന് (വ്യാഴം) വൈകിട്ടാണ് അപകടം ഉണ്ടായത് .കുറ്റിപ്പുറം പോലീസ് മേൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഖബറടക്കം വെള്ളിയാഴ്ച പാഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.സഹോദരങ്ങൾ തസ്‌ലീം ,ആയിഷ മഹ്ദിയ
റെയിൽ പാളത്തിന്റെ മറുവശത്തതാണ് തഹാനിയുടെ മാതാവിന്റെ വീട്,അവിടേക്ക് പോകാൻ റെയിൽപാത മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ആകാം അപകടമെന്നാണ് സൂചന