വനജ സുനിൽകുമാറിന് വനിതാ ദിന സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം



കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് റവന്യൂ ജില്ലാ വനിതാ ഫോറം വനിതാ ദിന സാഹിത്യ മത്സരത്തിൽ ലേഖനം വിഭാഗത്തിൽ  ചാലിശ്ശേരി കവുക്കോട് തട്ടാൻ വളപ്പിൽ വനജ സുനിൽകുമാർ ഒന്നാം സ്ഥാനം നേടി.

പതിനേഴ് വർഷമായി തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിലെ (എസ്.ബി.എസ്) പ്രീപ്രൈമറി അദ്ധ്യാപികയാണ്.ഒമ്പതാം സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ (ഇൻസ്‌ട്രക്ടർ വിഭാഗം) കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ചാലിശ്ശേരി പഞ്ചായത്തും, ചാലിശ്ശേരി ജനമൈത്രി പോലീസും ആദരവ് നൽകിയ പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന,നവതിയുടെ നിറവിൽ നിൽക്കുന്ന അദ്ധ്യാപിക മുത്തശ്ശി,കവുക്കോട് തട്ടാൻ വളപ്പിൽ കോച്ചി ടീച്ചറുടെ മകൻ സുനിൽകുമാറിന്റെ ഭാര്യയാണ്

മകൻ അർജുൻ ചാലിശ്ശേരി ജി.എച്ച്. എസ്.എസ്.ൽ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് ഉപരിപഠനത്തിലുള്ള ശ്രമത്തിലും,മകൾ ശൈത്യ തണ്ണീർക്കോട് എസ്.ബി.എസ്.ലെ  നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

കെ.പി.എസ്.ടി.എ. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല കൗൺസിലർ കൂടിയാണ് വനജ സുനിൽകുമാർ.

Tags

Below Post Ad