ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശിനി പി.ധന്യ മുഖ്യമന്ത്രിയുടെ പ്രത്യേക ഫെല്ലോഷിപ്പിന് അർഹയായി.
ചാലിശ്ശേരി പെരുമണ്ണൂരിലെ റിട്ട. സബ് കലക്ടർ ,എ ഡി .എം. എന്നീ നിലകളിൽ സേവനം ചെയ്തിരുന്ന ,പെൻഷനേഴ്സ് യൂണിയൻ നേതാവു കൂടിയായ എൻ.രാജൻ്റെയും, മുൻ അധ്യാപികയായിരുന്ന ഇന്ദിരയുടെ മകളാണ്.
പ്രാഥമിക വിദ്യാഭ്യാസം മുതൽ പഠനത്തിലും, മത്സരപ്പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ധന്യ അന്വേഷണാത്മക ഗവേഷണ പഠനത്തിലും തൻ്റെ കഴിവ് തെളിയിച്ച്, മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ച് പറ്റിയതോടെ ചാലിശ്ശേരിയുടെയും, പെരുമണ്ണൂർ ഗ്രാമത്തിൻ്റെയും അഭിമാനമായി മാറിയിരിക്കയാണ്.