![]() |
പിടിയിലായ പട്ടാമ്പി സ്വദേശി/ ടെലിവിഷൻ ദൃശ്യം |
പാലക്കാട് : ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ പട്ടാമ്പി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.ഇതോടെ ശ്രീനിവാസനെ വെട്ടിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിലായി
മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് കോല നടത്തിയത്.ഇതിൽ മൂന്ന് പേർ വാഹനം ഓടിച്ചപ്പോൾ മൂന്ന് പേർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഈ സംഘത്തിൽപെട്ട ഒരാളാണ് ഇന്ന് പിടിയിലായത്.നേരെത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.രണ്ടാമത്തെ ആളാണ് ഇന്ന് പിടിയിലായത്.വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും
മുഖ്യപ്രതിയും വാഹനമോടിച്ചവരില്‍ ഒരാളും ഇപ്പോഴും ഒളിവിലാണ്. ഇതോടെ കേസിൽ അറസ്റ്റിലായവർ 16 ആയി.
പാലക്കാട് ശ്രീനിവാസൻ വധത്തിന് ഉപയോഗിച്ച പ്രതികളുടെ ബൈക്കുകൾ പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കരയിലെ പൊളി മാർക്കറ്റിൽ വെച്ച് പൊളിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓങ്ങല്ലൂർ പൊളിമാർക്കറ്റിൽ പരിശോധന നടത്തുകയും ബൈക്കുകളുടെ വിവിധ ഭാഗങ്ങൾ മാർക്കറ്റിൽനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു
UPDATING...