ലൈസൻസ് ഇല്ലാത്ത ഷവർമ കടകൾ പൂട്ടിക്കുമെന്ന് ആരോഗ്യമന്ത്രി | K News


ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി സർക്കാർ.ഓരോ ജില്ല തിരിച്ച് പരിശോധന നടത്തി  ലൈസൻസ് ഇല്ലാത്ത കടകൾ പൂട്ടിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം തെയ്യാറാക്കുന്നവർ ശുചിത്വം പാലിക്കണമെന്നും കയ്യുറ ധരിക്കണമെന്നും മന്ത്രി പറഞ്ഞു ഷവർമ നിർമ്മാണത്തിന് പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തും 

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള കാരണങ്ങൾ: 

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും  ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. ഭക്ഷ്യവിഷബാധ  ഉണ്ടാവാൻ ഇവയാണ്  പ്രധാന കാരണങ്ങൾ.

1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും.

2. ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവർക്ക് പാതി വെന്ത മാംസവും കിട്ടും.

3. സാൽമൊണെല്ല ചാവണം എങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറും.

4.പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്. കോഴിയിൽ മാത്രമല്ല കോഴിമുട്ടയിലും ഈ സാധനമുണ്ട്.

5. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ അവയുടെ വളർച്ച ത്വരിതഗതിയിലാവും.

6. അൽഫാം അഥവാ ഗ്രിൽഡ് ചിക്കനും ഇതുപോലെ വേവാൻ അനുവദിക്കണം. തിരക്ക് കൂട്ടരുത്. പാതി വേവിച്ചതിനു ശേഷം മാറ്റി വെച്ച് ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ച് ആളുകൾക്ക് കൊടുക്കുകയാണ് അവർ ചെയ്യുന്നത്. ധൃതി കൂട്ടിയാൽ മുഴുവൻ വേവുന്നതിനു മുമ്പ് അവർ മുന്നിൽ വെച്ച് തരും.

ഇതെല്ലാം ഗൾഫിലുള്ള ഷവർമ മുഅല്ലിമുകൾക്ക് പ്രവർത്തി പരിചയം കൊണ്ട് തന്നെ അറിയാം. തിരക്കുള്ള ഷവർമ്മ കടകളിൽ വലിയ ഒന്നോ രണ്ടോ വൻ ഹീറ്ററുകൾ ഉണ്ടാവും. അതായത് ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ വേവും. എന്നാൽ കേരളത്തിൽ ഊർജ്ജത്തിന് വില കൂടുതൽ ആയത് കൊണ്ട് ചെറിയ ഒരു ഹീറ്ററിൽ അതിന്റെ നാലഞ്ചിരട്ടി കപ്പാസിറ്റി ആവശ്യമുള്ള ആളുകൾക്ക് ഉണ്ടാക്കി വിളമ്പുകയും ചെയ്യും. പാതി പോലും വെന്തിട്ടുണ്ടാവില്ല.

Below Post Ad