കൂറ്റനാട് : അംഗ പരിമിതികൾ കൊണ്ട് പാർശ്വ വത്കരിക്കപ്പെട്ടവരുടെയും, ജീവിത സായാഹ്നത്തിൽ അനാഥമാക്കപ്പെട്ടവരുടെയും തണലിടമായ പ്രതീക്ഷയിൽ *പെരുന്നാൾ കിസ്സ* ചെറിയ പെരുന്നാൾ ആഘോഷം മെയ് 7 ന് ആഘോഷിച്ചു.
ഡേ കെയർ ചെയർമാൻ ശ്രീ ഇബ്രാഹിം കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ
ഷമീമ തിരുവേഗപ്പുറ ഉത്ഘാടനം ചെയ്തു. ഡേ കെയർ കൺവീനർ ശ്രീ ഷംസുദ്ദീൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഖ്യാഥിതിയായി ഷാജിറ മേലെഴിയവും സന്നിഹിതരായിരുന്നു.
ഫാത്തിമ ടീച്ചർ അൻസാർ കോളേജ് കൂറ്റനാട്,ഡോക്ടർ സേതുമാധവൻ സർ,ദേവിക പെരിങ്കന്നൂർ എന്നിവർ ആശംസയും ഷിൽജ പട്ടാമ്പി നന്ദിയും പ്രകാശിപ്പിച്ചു.
അൻസാർ B. Ed കോളേജ് വിദ്യാര്ഥിനികൾ കൂറ്റനാട് അൻസാർ കോളേജ് വിദ്യാർഥിനികൾ കുമരനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അസ്‌ലം കക്കാട്ടിരി ഷെരീഫ് ഞാങ്ങാറ്റിരി സുമ കാക്കാട്ടിരി എന്നിവർ ഒരുക്കിയ മാപ്പിളപ്പാട്ട് *ഇശൽ വിരുന്ന്* പെരുന്നാൾ ആഘോഷത്തിന് മധുരമേകി