പുണ്യ മാസത്തിൽ സത്യസന്ധതയുടെ വിളനിലമായി ജിഷാദും,അഫ്സാനും. ചാലിശ്ശേരി കഴക്കെ പട്ടിശ്ശേരി മാമ്പുള്ളിഞാലിൽ ജമീലയുടെ മകൻ ജിഷാദും,ജിഷാദിന്റെ ജ്യേഷ്ഠൻ ഹനീഫയുടെ മകൻ അഫ്സാനും ആണ് തങ്ങൾക്ക് വീണു കിട്ടിയ പണവും, രേഖകളുമടങ്ങിയ പേഴ്‌സ് പോലീസിൽ ഏല്പിച്ച് മാതൃകയായത്.
ചാലിശ്ശേരി ഹെൽത്ത് സെന്റർ റോഡിൽ കുളക്കുന്ന് മിൽ പരിസരത്ത് റോഡരികിൽ നിന്നാണ് ഇവർക്ക് പേഴ്‌സ് കളഞ്ഞു കിട്ടിയത്.ഉടൻ തന്നെ ചാലിശ്ശേരി പോലീസിൽ ഏല്പിക്കുകയും, പോലീസ് മുഖേന പേഴ്സിന്റെ ഉടമ ആനക്കര സ്വദേശി ബാലകൃഷ്ണനെ ഏല്പിക്കുകയും ചെയ്തു.
ജിഷാദിനെയും, അഫ്സാനെയും എ.എസ്.ഐ.ഡേവി മൊമെന്റോ നൽകി ആദരിക്കുകയും, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ, കെ. ഡി. അഭിലാഷ് എന്നിവർ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.