പാലക്കാട്: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും ജോലി ആവശ്യാർഥമല്ലാതെ ഹജ്ജ്, ഉംറ തുടങ്ങിയ തീർഥാടനങ്ങളുൾപ്പെടെ വിദേശസന്ദർശനം നടത്തുന്നതിന് സർക്കാർ അവധി അനുവദിച്ചു.
നിബന്ധനകൾക്ക് വിധേയമായി 90 ദിവസം വരെ ജില്ല സപ്ലൈ ഓഫിസറിൽനിന്ന് അവധി ലഭിക്കും.അവധിയുടെ ആവശ്യം തെളിയിക്കുന്ന രേഖകൾ സഹിതം താലൂക്ക് സപ്ലൈ ഓഫിസർക്ക് മുൻകൂറായി അപേക്ഷ നൽകണം.
ലീവ് കാലയളവിൽ കട സസ്പെൻഡ് ചെയ്ത് സമീപത്തെ മറ്റൊരു കടയിലേക്ക് അറ്റാച്ച് ചെയ്യും.കാലാവധിക്കുള്ളിൽ തിരികെ വന്ന് താലൂക്ക് സപ്ലൈ ഓഫിസിൽ റിപ്പോർട്ട് ചെയ്താൽ മാത്രമേ കടയുടെ അംഗീകാരം പുനഃസ്ഥാപിക്കുകയുള്ളൂ.
ഞായറാഴ്ചകളിലും വകുപ്പിന്റെ അംഗീകൃത അവധി ദിവസങ്ങളിലുമാണ് നിലവിൽ റേഷൻ വ്യാപാരികൾക്ക് അവധിയുള്ളത്.