അബുദാബിയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കക്കാട്ടിരി കാശാമുക്ക് റോഡിൽ താമസിക്കുന്ന തടത്തിപറമ്പിൽ മമ്മു (മാനു) എന്നവരുടെ മകൻ റമീസിൻ്റെ മൃതദേഹം നാളെ (29/5/2022) രാവിലെ എട്ട് മണിയോടെ നാട്ടിലെത്തും.
പൊതുദർശനത്തിന് ശേഷം രാവിലെ 10 മണിയോടെ കക്കാട്ടിരി ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അജ്മാനിൽ ജോലി ചെയ്യുകയായിരുന്ന റമീസ് സുഹൃത്തുക്കളോടൊപ്പം അബുദാബിയിലേക്ക് പോയതായിരുന്നു .രാത്രി ഭക്ഷണത്തിന് ശേഷം അബുദാബി ഗ്രാൻ്റ് മോസ്ക് കാണുന്നതിന് വേണ്ടി കാറിൽ പോകവേ എതിരെ വന്ന വാഹനം കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.