തൃത്താല: വിദ്യാർഥികൾ അമിതവേഗത്തിൽ ബൈക്കുകളുമായി അപകടയാത്ര നടത്തുന്നുവെന്ന പരാതിയിൽ മോട്ടോർവാഹന വകുപ്പിന്റെ പരിശോധന.
തൃത്താല മേഴത്തൂർ കൂറ്റനാട് റോഡിൽ നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾക്കെതിരേ കേസെടുത്തു. ഇവരിൽനിന്നായി 13,500 രൂപ പിഴയീടാക്കിയതായി ജോയന്റ് ആർ.ടി.ഒ. അറിയിച്ചു.
തിരക്കേറിയ സമയങ്ങളിൽ അമിതവേഗം ഇരുചക്രവാഹനങ്ങളുമായി വിദ്യാർഥികൾ റോഡിലിറങ്ങുന്നുവെന്നായിരുന്നു പരാതി. ഇതുമൂലം വയോധികർക്ക് റോഡിലിറങ്ങാനാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർവാഹന വകുപ്പധികൃതർ അറിയിച്ചു.