എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ വൈകീട്ട് മൂന്നിന് | KNews


എസ്.എസ്.എൽ.സി പരീക്ഷ ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പിന്നാലെ, പരീക്ഷാഭവന്‍റേത് (http://keralapareekshabhavan.in) ഉൾപ്പെടെ  വെബ്സൈറ്റുകളിലൂടെ ഫലം അറിയാനാകും. 

രണ്ടാം വർഷ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ പരീക്ഷ ഫലം ഈ മാസം 21ന് പ്രസിദ്ധീകരിക്കും.പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ സംവിധാനം ജൂലൈ ആദ്യമായിരിക്കും പ്രവർത്തനക്ഷമമാകുക. 

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം  ക്ലാസ് ഫലം പിന്നീട് വരുന്ന സാഹചര്യത്തിൽ അവർക്കു കൂടി അപേക്ഷിക്കാൻ സൗകര്യമൊരുക്കാനാണിത്.


Below Post Ad