എടപ്പാൾ: സംസ്ഥാന പാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചരക്കു കയറ്റിവന്ന ലോറിയും വേഗനർ കാറുമാണ് കൂട്ടിയിടിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തുടർന്ന് പോലീസും ഫയർ ഫോഴ്സുമെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു. സിവിൽ ഡിഫൻസ് പോലീസ് വോളന്റീഴ്‌സും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.
കണ്ണഞ്ചിറയിൽ ഡിവൈഡറുകൾ ഇല്ലാതായതോടെ നിരവധി അപകടങ്ങളാണ് തുടർക്കഥയാകുന്നത്.