എടപ്പാൾ: രാജ്യ താൽപര്യം സംരക്ഷിക്കുന്നതിന് എല്ലാ മത വിശ്വാസികളും മതേതര കക്ഷികളും ജാഗ്രതയോടെ മുന്നോട്ട് വരണമെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷനിൽ സിറാജുദ്ധീൻ ശൈഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സ്ഥാപിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ കട്ടിലവെക്കൽ കർമ്മവും ട്രസ്റ്റിൻ്റെ ഗസ്സാലി അവാർഡ് വിതരണവും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു.
കേന്ദ്ര വഖഫ് ബോർഡ് മെമ്പർ അഡ്വ. ടി.ഒ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.കെ.ടി ജലീൽ എം എൽ എ, പി.ടി അജയ് മോഹൻ, ഷാജി കാളിയത്തേൽ, ഇ.പി നവാസ്, കെ.വി ഹസൻ എന്നിവർ പ്രസംഗിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് സീതിക്കോയ തങ്ങൾ, ഇ.കെ ഹുസൈൻ മുസ്ലിയാർ, സയ്യിദ് ഹാശിം തങ്ങൾ, കക്കിടിപ്പുറം സ്വാലിഹ് മുസ്ലിയാർ, ടി.പി മുഹമ്മദലി മുസ്ലിയാർ, എ.പി ഷൗഖത്തലിസ ഖാഫി, സി.പി ബഷീർ ഹാജി എന്നിവർ പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി.