അറബി അസൈനാർ തൃശൂരിൽ അറസ്റ്റിൽ


തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അറബി അസൈനാർ തൃശൂരിൽ പിടിയിലായി.

അറബിയിൽ നിന്നും സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിലാണ് പിടിയിലായത്.

മലപ്പുറം സ്വദേശിനിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശിയായ അസൈനാർ വീട് വെക്കാൻ, ചികിൽസക്ക് തുടങ്ങി വിവിധ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത് .

മലപ്പുറം സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് കടന്നതിലാണ് ഇപ്പോൾ  അറസ്റ്റിലായത്.

സ്നേഹം നടിച്ച് ,അറബിയെ കാണിച്ചു സഹായം വാങ്ങിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയും കൈവശം പണമൊ ആഭരണമൊ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് പണവും ആഭരണവും ഊരി വാങ്ങിച്ച് കബളിപ്പിച്ച് കടന്നു കളയുന്നതാണ് ഇയാളുടെ രീതി.

പാലക്കാട് മലപ്പുറം ജില്ലകളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി.

Below Post Ad