കുമരനെല്ലൂർ : പത്താം തരത്തിൽ മുഴുവൻ കുട്ടികളേയും വിജയിപ്പിച്ച കല്ലടത്തൂർ ഗോഖല ഗവ.ഹയർ സെക്കന്ററി സ്കൂളിനേയും ഉന്നത വിജയികളേയും കുമരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.പരിപാടി മുൻ എം.എൽ.എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.അബ്ദുള്ള അധ്യക്ഷനായി. വൈസ്പ്രസിഡന്റ് ടി.ഖാലിദ്, സെക്രട്ടറി സി.ആർ രവി,
അലി കുമരനല്ലൂർ, എം.പി കൃഷ്ണൻ,
പി.രാജീവ്, പി.ഇബ്രാഹീം കുട്ടി,
കെ.നാരായണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.