നാഗലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണ വിപണി പെരിങ്ങോട് സെൻ്ററിൽ തുടങ്ങി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.പി. റജീന ഉദ്ഘാടനം ചെയ്തു.
സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം ആര്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി പരമേശ്വരൻ വാർഡംഗങ്ങളായ പി.വിനീത, പി.ഷീബ, ബാങ്ക് ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഒ.രാജൻ മാസ്റ്റർ,
വി.എം കൃഷ്ണൻ, സുജാത രാമദാസ്, എം.പ്രമീള, ബുഷറ കുഞ്ഞുമുഹമ്മദ്, ബാങ്ക് സെക്രട്ടരി കൃഷ്ണകുമാർ
തുടങ്ങിയവർ സംബന്ധിച്ചു.
മിൽമ പാലട മിക്സ് അടക്കം 22 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റ് 910 രൂപയ്ക്ക് ലഭിക്കും.സെപ്തംബർ 3ന് ശനിയാഴ്ച മുതൽ നേന്ത്രക്കായ വിൽപ്പന തുടങ്ങും.